സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ ആശുപത്രി ബ്ലോക്കുകൾ സെപ്റ്റംബർ 25 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പുതിയതായി നിർമ്മിച്ച ഒ.പി, ഐ.പി ബ്ലോക്കുകളും, ഡോക്ടേഴ്സ് കോട്ടേഴ്സുമാണ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
സാമൂഹ്യ ആരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിന്റെ ഭാഗമായി രൂപീകരിച്ച സംഘാടക സമിതി യോഗം എസ്.സി, എസ്.ടി കമ്മീഷൻ അംഗം ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി, എ.സി. മൊയ്തീൻ എം.എൽ.എ എന്നിവർ രക്ഷാധികാരികളായും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ ചെയർപേഴ്സണായും സാമൂഹ്യ ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ടി.പി രാജഗോപാലൻ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. യോഗം 501 അംഗ സംഘാടകസമിതി കമ്മിറ്റിയെയും മൂന്ന് സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.
യോഗത്തിൽ എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. രാജഗോപാൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിൽകുമാർ, എം.എം. സലിം, പുഷ്പ രാധാകൃഷ്ണൻ, ഡോ. ബിനോജ്, എം.കെ ജോസ്, സതി മണികണ്ഠൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


