കോഴിക്കോട് എരഞ്ഞിപ്പാലത്ത് അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആയിഷ റഷയുടെ മരണത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള ബഷീറുദ്ദീനെതിരെയാണ് കുടുംബത്തിന്റെ ആരോപണം.
മംഗളൂരുവിൽ ബിഫാമിന് പഠിക്കുന്ന ആയിഷ ഓഗസ്ത് 24നാണ് കോഴിക്കോട് എത്തുന്നത്. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ആയിഷയെ ബഷീറുദ്ദീൻ കോഴിക്കോട്ടേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
മംഗളൂരുവിൽ പഠിക്കുന്ന ആയിഷ നാട്ടിലെത്തിയ കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. മരണം വരെ ആൺ സുഹൃത്തായ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക അപ്പാർട്ട്മെന്റിലായിരുന്നു ആയിഷ താമസിച്ചിരുന്നത്. പഴയ ആയിഷയുടെ ഫോൺ പരിശോധിച്ച ബന്ധുക്കൾക്ക് തെളിവുകൾ ലഭിച്ചിരുന്നു. മംഗളൂരുവിൽ നിന്നെത്തിച്ചത് ഫോട്ടോ കാണിച്ചാണെന്നും ഇവ മോർഫ് ചെയ്ത ഫോട്ടോകളാണെന്ന് സംശയിക്കുന്നതായും ആയിഷയുടെ ബന്ധു പറഞ്ഞു.
എന്റെ മരണത്തിന് ഉത്തരവാദി നിങ്ങൾ എന്ന ആയിഷയുടെ വാട്ട് ആപ്പ് സന്ദേശവും നിർണ്ണായകമാണ്.


