Sunday, January 18, 2026
spot_img
HomeArticleഇ- ചലാൻ മുഖേനയുള്ള ട്രാഫിക് ഫൈൻ അടയ്ക്കാൻ വീണ്ടും അവസരം

ഇ- ചലാൻ മുഖേനയുള്ള ട്രാഫിക് ഫൈൻ അടയ്ക്കാൻ വീണ്ടും അവസരം

കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക്ക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകുവാൻ തൃശൂർ സിറ്റി ജില്ലാ പോലീസും, മോട്ടോർ വാഹന വകുപ്പും ചേർന്ന് അദാലത്ത് സംഘടിപ്പിക്കുന്നു. 1). തൃശൂർ സിറ്റി ജില്ലാ പോലീസ് കണ്ട്രോൾ റൂം, 2). ഒല്ലൂർ പോലീസ് സ്റ്റേഷൻ , 3). ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ , 4). വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വെച്ച് 2025 സെപ്റ്റംബർ 27 തീയതിയിൽ
സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ രാവിലെ 10.00 മണി മുതൽ വൈകീട്ട് 04.00 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്. UPI , CREDIT, DEBlT CARD മുഖേന മാത്രം പണം സ്വീകരിക്കുന്നതാണ് . പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0487-2424193 (Police), 9188963108 (MVD) എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments