Friday, March 6, 2026
spot_img
HomeKERALAഇരുമ്‌ബനത്ത് സ്‌കൂട്ടർ ലോറിക്കടിയിൽപ്പെട്ട് സ്കൂ‌ട്ടർ യാത്രികയായ യുവതി മരിച്ചു

ഇരുമ്‌ബനത്ത് സ്‌കൂട്ടർ ലോറിക്കടിയിൽപ്പെട്ട് സ്കൂ‌ട്ടർ യാത്രികയായ യുവതി മരിച്ചു

എറണാകുളം: ഇരുമ്‌ബനത്ത് സ്‌കൂട്ടർ ലോറിക്കടിയിൽപ്പെട്ട് സ്കൂ‌ട്ടർ യാത്രികയായ യുവതി മരിച്ചു. ഇരുമ്ബനം മനയ്ക്കപ്പടിക്കു സമീപം കുഴിവേലിൽ വീട്ടിൽ പരേതനായ ഷാജിയുടെയും ഉമാദേവിയുടെയും മകൾ ശ്രീലക്ഷ്മി (23) യാണ് മരിച്ചത്.
വെള്ളിയാഴ്ച്‌ച രാവിലെ 8.30-ഓടെ വടക്കേ ഇരുമ്‌ബനം എച്ച്പി പെട്രോൾ പമ്ബിനടുത്ത് ഷാപ്പുപടി സ്റ്റോപ്പിലായിരുന്നു അപകടം. ശ്രീലക്ഷ്മി സഞ്ചരിച്ച സ്കൂട്ടർ സമാന ദിശയിൽ സഞ്ചരിച്ച ഗ്യാസ് സിലിൻഡർ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. തലയിലൂടെ ലോറിയുടെ ടയർ കയറിയിറങ്ങിയ യുവതി തൽക്ഷണം മരിച്ചു.
കാക്കനാടുള്ള ആബാ സോഫ്റ്റിലെ ജീവനക്കാരിയായ ശ്രീലക്ഷ്മി രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സഹോദരന ശ്രീക്കുട്ടൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments