Tuesday, December 9, 2025
spot_img
HomeBRAKEING NEWSഇരിട്ടി നുച്യാട് ഭാഗത്ത് വൻ മയക്കു മരുന്ന് വേട്ട. -ആഢംബര കാറിൽ കടത്തിയ 15. 66ഗ്രാം...

ഇരിട്ടി നുച്യാട് ഭാഗത്ത് വൻ മയക്കു മരുന്ന് വേട്ട. -ആഢംബര കാറിൽ കടത്തിയ 15. 66ഗ്രാം എം.ഡി.എം.എ യും 937 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

ഇരിട്ടി: ഇരിട്ടി നുച്യാട് ഭാഗത്ത് വൻ മയക്കു മരുന്ന് വേട്ട. -ആഢംബര കാറിൽ കടത്തിയ 15. 66ഗ്രാം എം.ഡി.എം.എ യും 937 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.
എക്സൈസ് കമ്മീഷണർ സ്ക്വാ സംഗമായ പി.ജലീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിക്കൽ നുച്യാട് ഭാഗത്ത് ഇന്നലെ നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി സൂക്ഷിച്ച ന്യൂ ജൻ സിന്തറ്റിക്ക് ഡ്രസ്സ് ഉൾപ്പടെ പിടികൂടിയത്.
എക്സൈസ് എൻഫോഴ് സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇരിട്ടി നുച്യാട് പൊമ്മാണിച്ചി ഹൌസിൽ പി. മുബഷീറിനെ(31) യാണ് അറസ്റ്റ് ചെയ്തത്‌. എം.ഡി.എം.എ യും കഞ്ചാവും ബംഗലൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കെ.എ.05 എൻ. എൽ8248 നമ്ബർ ആഢംബര കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സക്വാഡ് ഉത്തര മേഖല ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെയും കേരള എ.ടി.എസി ന്റെയും നിർദ്ദേശവും സഹായവും പ്രതിയെ പിടികൂടുന്നതിന് സഹായകരമായി. പ്രതി എം.ഡി.എം.എ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments