ഭർത്താവും ഭർത്താവിൻറെ അമ്മയും ഫസീലയുമായി അത്ര സ്വരച്ചേർച്ചയിലായിരുന്നില്ല. ചെറുതായിട്ട് എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളാണ് എന്നുകരുതി അത് കാര്യമായിട്ടെടുത്തില്ല. കുടുംബം തമ്മില്‍ അകന്നുപോകേണ്ട എന്നു കരുതി. കുഴപ്പമില്ല മോളെ അതൊക്കെ എല്ലാ വീട്ടിലുമുള്ളതല്ലേ എന്നുപറഞ്ഞ് ഫസീലയെ സമാധാനിപ്പിച്ചു. അതാണ് ദോഷമായത് എന്ന് നൗഷാദ് പറയുന്നു.
ഫസീല വിളിച്ചുപറഞ്ഞപ്പോള്‍ അതത്ര കാര്യമാക്കിയില്ല. കാരണം എല്ലാ വീട്ടിലും പ്രശ്നങ്ങളുണ്ടല്ലോ എന്നു കരുതി. ഫസീല രണ്ടാമത് ഗർഭിണിയാണെന്ന് അറിഞ്ഞില്ലായിരുന്നു എന്നാണ് നൗഷാദ് വ്യക്തമാക്കുന്നത്. നൗഫല്‍ ഫസീലയുടെ വയറിന് ചവിട്ടിയതും ഉമ്മ തെറിവിളിച്ചതുമെല്ലാം അവള്‍ അയച്ച സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. നൗഷാദിൻറെ വാപ്പയെക്കുറിച്ച് മോശം അഭിപ്രായമില്ല. ഇന്നലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ നൗഫലിൻറെ വീട്ടുകാരുടെ പെരുമാറ്റത്തില്‍ തെറ്റൊന്നും തോന്നിയില്ല. പക്ഷേ പൊലീസ് വന്നപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. അവരുടെ സംസാരം കേട്ടപ്പോള്‍ എത്രമാത്രം ക്രൂര മനസ്സാണ് അവരുടേത് എന്ന് തോന്നിപ്പോയി. ഞങ്ങളോട് അവരൊന്നും വിശദമായിട്ട് പറഞ്ഞില്ല. പൊലീസാണ് എല്ലാം പറഞ്ഞത്.
ഇത്രയും പ്രശ്നമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഫസീല വീട്ടിലെ ഒറ്റമോളായിരുന്നു. ഭർതൃവീട്ടിലെ പ്രശ്നങ്ങള്‍ പറഞ്ഞ് വിളിക്കുമ്ബോള്‍ ഉമ്മയും വാപ്പയുമാണ് എപ്പോഴും പോകുന്നത്. ഇടയ്ക്കൊരു തവണ നൗഫലിൻറെ ഉമ്മയും ഫസീലയും തമ്മില്‍ പ്രശ്നമുണ്ടായപ്പോള്‍ ഞാനും കൂടെ പോയിരുന്നു. അന്ന് ഫസീല എൻറെ മോളെപ്പോലെയാണെന്ന് പറഞ്ഞ് നൗഫലിൻറെ അമ്മ പ്രശ്നങ്ങള്‍ തീർത്തു. അങ്ങനെ ഞങ്ങള്‍ തിരിച്ചുവന്നു എന്നും നൗഷാദ് കൂട്ടിച്ചേർക്കുന്നു.


