Saturday, December 13, 2025
spot_img
HomeREPORTഇന്നലെ വൈകുന്നേരം ഡൽഹിയിൽ ചെങ്കോട്ടക്ക്സമീപമുണ്ടായ കാർ സ്ഫോടനം രാജ്യത്തിൻറെ അഖണ്ഡതക്കേറ്റ മുറിവാണെന്ന് ബി.ജെ.പി നേതാവ് സുരേഷ്...

ഇന്നലെ വൈകുന്നേരം ഡൽഹിയിൽ ചെങ്കോട്ടക്ക്സമീപമുണ്ടായ കാർ സ്ഫോടനം രാജ്യത്തിൻറെ അഖണ്ഡതക്കേറ്റ മുറിവാണെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി.

തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം ഡൽഹിയിൽ ചെങ്കോട്ടക്ക്
സമീപമുണ്ടായ കാർ സ്ഫോടനം രാജ്യത്തിൻറെ അഖണ്ഡതക്കേറ്റ മുറിവാണെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യൻ സർക്കാർ മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് അനിതര സാധാരണമായ, വളരെ ദൗർഭാഗ്യകരമായ സംഭവമാണ് കഴിഞ്ഞ 30 ദിവസത്തിനിടെ രാജസ്ഥാൻ അടക്കമുള്ള പ്രദേശങ്ങളിൽ ഇത്തരം എട്ട് ശ്രമങ്ങളാണ് ഇല്ലാതാക്കിയത്. രാജ്യത്തിൻറെ അഖണ്ഡതക്കേറ്റ മുറിവാണിത്. കുറ്റവാളികളെയും അവരെ പിന്തുണക്കുന്നവരെയും അതിൻറെ ശക്തികൾ രാജ്യമെമ്ബാടും പരന്ന് കിടപ്പുണ്ടെങ്കിൽ ശക്തമായ നടപടിയുമായി ഇന്ത്യൻ സർക്കാർ മുന്നോട്ടുവരും -സുരേഷ് ഗോപി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments