തൃശൂർ സിറ്റി പോലീസ് ലഹരിക്കെതിരെ നടത്തിയ ‘ഇതാണ് എൻ്റെ ലഹരി ‘ റീൽസ് കോണ്ടസ്റ്റിൻ്റെ പുരസ്കാര വിതരണം
എക്സലൻസ് അവാർഡ് 2025 ൻെറ വേദിയിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഉദ്ഘാടനം ചെയ്ത് പുരസ്കാര സമർപ്പണം നിർവ്വഹിച്ചു.
റീൽസ് മത്സരത്തിൽ ഒന്നാം സ്ഥാനം ജോജോ ജോണി തൃശൂർ രണ്ടാം സ്ഥാനം അജ്മൽ റഷീദ് വടക്കാഞ്ചേരി, മൂന്നാം സ്ഥാനം രുദ്രൻ മഹേഷ് ഗുരുവായൂർ എന്നിവരും സ്പെഷ്യൽ ജൂറി അവാർഡ് കാർമൽ മൌണ്ട് സ്പെഷ്യൽ സ്കൂൾ മുള്ളൂർക്കര എന്നിവരും കരസ്ഥമാക്കി.
230 ൽ പരം റീൽസ് എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത പത്തോളം റീൽസുകളിൽ നിന്ന് സിറ്റി പോലീസിൻ്റെ ഔദ്യോഗിക ഫെയ്സ് ബുക്ക്, ഇൻസ്റ്റ ഗ്രാം പേജുകളിൽ പ്രദർശിപ്പിച്ച് ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ ആദ്യ മൂന്ന് സ്ഥാനക്കാരെ ഗ്യാലപ്പ് പോൾ സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുത്തത്.
കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈസ്റ്റ് ഇൻസ്പെക്ടർ എം ജെ ജിജോ, പുതുക്കാട് പ്രജ്യോതിനികേതൻ കോളേജ് ഫൗണ്ടറും ഡയറക്ടറുമായ ഫാ. ഡോ. ഹർഷജൻ പഴയാറ്റിൽ, സ്പെെസസ് ബോർഡ് ചെയർപേഴ്സൻ അഡ്വ. സംഗീത വിശ്വനാഥൻ, കേരളകൗമുദി ഡി.ജി.എം: എം.പി. ഗോപാലകൃഷ്ണൻ, ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ, എജ്യുക്കേഷണൽ സെെക്കോളജിസ്റ്റ് പി.യഹിയ എന്നിവരും പങ്കെടുത്തു. നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സനീഷ്ബാബു ലഹരിവിരുദ്ധ ക്ളാസ്സ് എടുത്തു.


