ആദ്യ മണിക്കൂർ പിന്നിടുമ്ബോൾ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എൻഡിഎ.
നിലവിൽ എൻഡിഎ നേതൃത്വം നൽകുന്ന മഹാസഖ്യം 200 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യത്തിന്റെ മഹാഗൺബന്ധന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 35 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ ആറ് സീറ്റിലും മുന്നേറുന്നു.
തപാൽ വോട്ടിലും എൽഡിഎ
തപാൽ വോട്ടെടുപ്പിലും എൻഡിഎയുടെ മുന്നേറ്റമായിരുന്നു. വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ച പ്രശാന്ത് കിഷോറിൻറെ ജൻ സ്വരാജ് പാർട്ടിക്കും ഒരുഘട്ടത്തിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല.
രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്
രാജ്യം ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളിൽ ആദ്യഫലസൂചനകൾ പുറത്തുവരും. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. വൈകിട്ടോടെ മാത്രമേ അന്തിമ ചിത്രം വ്യക്തമാകു.
ബിജെപിയും നിധീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയുവും അടങ്ങുന്ന എൻഡിഎ സഖ്യവും കോൺഗ്രസും ആർജെഡിയും നേതൃത്വം നൽകുന്ന മഹാഗഡ്‌ബന്ധൻ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.


