Friday, March 6, 2026
spot_img
HomeBRAKEING NEWSആത്മഹത്യ ചെയ്‌ത തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലം തിരുമല അനിലിൻ്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ബിജെപി കടുത്ത...

ആത്മഹത്യ ചെയ്‌ത തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലം തിരുമല അനിലിൻ്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ബിജെപി കടുത്ത പ്രതിരോധത്തിൽ

ആത്മഹത്യ ചെയ്‌ത തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലം തിരുമല അനിലിൻ്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ബിജെപി കടുത്ത പ്രതിരോധത്തിൽ . തിരുവനന്തപുരത്തെ പാർട്ടി അണികളെ പോലും ബോധ്യപ്പെടുത്താൻ ആകാതെ കുഴങ്ങുകയാണ് ബിജെപി ജില്ലാ നേതൃത്വം.
അനിലിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി.
അനിലിനെ കൈയ്യൊഴിഞ്ഞ് ബിജെപി ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തിയതും തിരിച്ചടിയായി. പ്രതിസന്ധി സംബന്ധിച്ച് തിരുമല അനിൽ ഔദ്യോഗികമായി ബിജെപിയെ സമീപിച്ചിട്ടില്ലെന്നും അതുകൊണ്ട് ബിജെപിയിൽ ചർച്ച ചെയ്യേണ്ട ആവശ്യമോ ബിജെപി ഔദ്യോഗികമായി ഇടപെടേണ്ട ആവശ്യമോ ഇല്ലെന്നുമായിരുന്നു ബിജെപി ജില്ലാ നേതൃത്വത്തിൻ്റെ വിശദീകരണം. ഇതിൽ കുടുംബത്തിന് അനിലുമായി അടുപ്പമുള്ള ബിജെപി പ്രവർത്തകർക്കും കടുത്ത അമർഷമുണ്ട്.
അതേസമയം വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തിരിക്കുകയാണ് സിപിഐഎം. അനിലിനെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെങ്കിൽ കാണിക്കാൻ പോലീസും ബിജെപിയെ വെല്ലുവിളിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments