Sunday, January 18, 2026
spot_img
HomeArticleഅർധരാത്രി നഗര മധ്യത്തിൽ നടന്ന തീവെപ്പ് കേസിൽ പ്രതി പിടിയിൽ

അർധരാത്രി നഗര മധ്യത്തിൽ നടന്ന തീവെപ്പ് കേസിൽ പ്രതി പിടിയിൽ

അർധരാത്രി നഗര മധ്യത്തിൽ നടന്ന തീവെപ്പ് കേസിൽ പ്രതി പിടിയിൽ

28-08-2025 തിയ്യതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . നഗരമധ്യത്തിലെ ഫ്ലാറ്റ് സമുചയത്തിൽ പാർക്ക്‌ ചെയ്തിരുന്ന ഓട്ടോറിക്ഷയും, ബൈക്കും കത്തിച്ച സംഭവത്തിൽ വരന്തരപ്പിള്ളി, കാട്ടൂക്കാരൻ വീട്ടിൽ വാറുണ്ണിയെയാണ് തൃശൂർ ഈസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തത്. 28-08-2025 തിയ്യതി പുലർച്ചെ ഒരു മണിയോട് കൂടിയാണ് തൃശൂർ st തോമസ് കോളേജിന്റെ അടുത്തുള്ള ഫ്ലാറ്റിൽ പാർക്ക്‌ ചെയ്തിരുന്ന ഓട്ടോറിക്ഷയും, ബൈക്കും പൂർണമായും കത്തിനശിച്ചത്. പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികമായി ഒന്നും കണ്ടത്താനായില്ലെങ്കിലും, പോലീസ് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു, ദൃസാക്ഷികൾ ഒന്നും തന്നെ ഇല്ലാതിരുന്ന കേസിൽ പരിസര പ്രദേശങ്ങളിൽ നിന്നു cctv ദൃശ്യങ്ങൾ ലഭിക്കുകയും സിസിടിവി കണക്ട് ചെയ്ത് പിന്നാലെ പിന്തുടർന്ന് ആണ് പോലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. മണ്ണുത്തി സ്വദേശിയായ ഡേവിഡിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ റിക്ഷയും, അരിമ്പൂർ വീട്ടിൽ സെബി എന്ന ആളുടെ സ്കൂട്ടറും ആണ് പൂർണമായും കത്തി നശിച്ചത്. അമിത മദ്യ ലഹരിയിൽ ആയിരുന്ന ഇയാൾ യാതൊരു പ്രകോപനവും ഇല്ലാതെയാണ് രണ്ട് വണ്ടികളും തീയിട്ട് നശിപ്പിച്ചത്. തൃശ്ശൂർ ടൗണിലുള്ള ഒരു വീട്ടിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ഇയാളെ 25 ഓളം cctv ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പിടികൂടിയത്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തൃശ്ശൂർ town Acp സലീഷ് N ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വോഷണ സംഘത്തിൽ East inspector M J Jijo, SI Bipin B Nair, CPO മാരായ P ഹരീഷ്കുമാർ,
V B ദീപക്, K R sooraj, M S അജ്മൽ എന്നിവരാണ് ഉണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments