Saturday, December 13, 2025
spot_img
HomeCAREERഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലുമുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. അല്ലെങ്കില്‍ ബിരുദവും രണ്ട് വര്‍ഷത്തെ കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികളുടെ മേഖലയില്‍ പ്രവൃത്തിക്കാനുള്ള കഴിവും അഭിരുചിയും താത്പര്യവുമുള്ള വിദ്യാര്‍ത്ഥികളായിരിക്കണം.

തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം അപേക്ഷകര്‍. ബയോഡേറ്റയ്ക്കൊപ്പം ജനന തീയതി, യോഗ്യത, താമസ സ്ഥലം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 30.

വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ടി.സി 42/1800 പൂജപ്പുര, തിരുവനന്തപുരം-695012. ഫോണ്‍: 0471-2345121, 9061423749.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments