Saturday, December 13, 2025
spot_img
Homeliveഅതി ദരിദ്ര മുക്ത കേരളത്തിൽ സർക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവർത്തകർ.

അതി ദരിദ്ര മുക്ത കേരളത്തിൽ സർക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവർത്തകർ.

അതി ദരിദ്ര മുക്ത കേരളത്തിൽ സർക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവർത്തകർ. അതി ദരിദ്രരെ നിർണയിക്കാൻ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത് ?. ആധാരമായ പഠന റിപ്പോർട്ട് പുറത്തുവിടണം. സാമ്പത്തിക, സാമൂഹിക മേഖലയിലെ 24 വിദഗ്ധർ ഒപ്പുവച്ച കത്താണ് സർക്കാരിന് കൈമാറിയത്അതിദരിദ്രത മറികടന്നതിന് വസ്തുതാപരമായ പിൻബലം എന്ത് ?. 233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാപ്രവർത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജന വിഭാഗം അല്ലേ ?. അതിദാരിദ്ര്യ നിർമ്മാർജ്ജനം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും ആവശ്യം.

അതേസമയം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തിനെ നാളെ മുഖ്യമന്ത്രി പ്രഖ്യാപിക്കും. അതിദാരിദ്ര്യത്തെ തുടച്ചു നീക്കി കേരളം ചരിത്രം രചിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനവും ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments