Saturday, December 13, 2025
spot_img
HomeREPORTഅങ്കമാലി അയ്യമ്ബുഴയിൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

അങ്കമാലി അയ്യമ്ബുഴയിൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

അങ്കമാലി അയ്യമ്ബുഴയിൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപമുള്ള ഉപയോഗ ശൂന്യമായി കിടന്നിരുന്ന പാറമടയിലാണ് മൃതദേഹ ഭാഗം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മൃതദേഹ ഭാഗം കണ്ടെത്തിയത്.
രണ്ടാഴ്ച്ചയിലേറെ പഴക്കമുള്ളതാണ് മൃതേദഹ ഭാഗം. കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന്റെ കാലുകൾ കൂട്ടിക്കെട്ടിയ നിലയിലാണ്. ട്രാക്ക് സ്യൂട്ടാണ് വേഷം. ഇന്നലെ വൈകിട്ട് ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവം കൊലപാതകമാണെന്നാണ് നിഗമനം. നിലവിൽ കാണാതായവരെ കേന്ദ്രീകരിച്ചാണ് പരിശോധന. എന്നാൽ അയ്യമ്ബുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ പരാതികളൊന്നും നിലവിലില്ല. ഇന്ന് രാവിലെ മൃതദേഹം പാറമടയിൽ നിന്നു പുറത്തെടുക്കും. ബാക്കി ശരീരഭാഗത്തിനായി തിരച്ചിൽ നടത്തുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments